Section

malabari-logo-mobile

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ 10 പ്രതികള്‍ക്ക്‌ എന്‍ഐഎ കോടതിയില്‍ നിന്നും ജാമ്യം

HIGHLIGHTS : കൊച്ചി:  ഡിപ്ലമാറ്റിക്‌ സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിസായ എന്‍ഐഎ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പത്ത്‌ പ്രതികള്‍ക്ക്‌ ജാമ്യം ലഭിച്ചു....

കൊച്ചി:  ഡിപ്ലമാറ്റിക്‌ സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിസായ എന്‍ഐഎ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പത്ത്‌ പ്രതികള്‍ക്ക്‌ ജാമ്യം ലഭിച്ചു. 90 ദിവസം അന്വേഷിച്ചിട്ടും ഇവര്‍ക്ക്‌ ഭീകരബന്ധമുണ്ടെന്ന്‌ തെളയിക്കാന്‍ അന്വേഷണഏജന്‍സിക്ക്‌ ആയില്ലെന്നാണ്‌ കോടതിയുടെ നിരീക്ഷണം കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചത്‌. ഇവര്‍ക്കെതിരെ അന്വേഷണ ഏജന്‍സി യുഎപിഎ നിയമപ്രകാരമുള്ള വകുപ്പുകളും ചേര്‍ത്തിരുന്നു.

ഇ,സൈതലവി, പിടി അബ്‌ദു, ഹംജത്‌ അലി, പിഎം അബ്ദുല്‍ ഹമീദ്‌, സിവി ജിഫ്‌സല്‍, മുസ്‌തഫ, മുഹമ്മദ്‌ അബ്ദു ഷമീം, അബ്ദുല്‍ അസീസ്‌, അബൂബക്കര്‍, ടിഎം മുഹമ്മദ്‌ അക്‌ബര്‍ എന്നിവര്‍ക്കാണ്‌ ജാമ്യം ലഭിച്ചത്‌.

sameeksha-malabarinews

പി മുഹമ്മദ്‌ ഷാഫി, മുഹമ്മദ്‌ അലി, ഷറഫൂദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷ നിരസിച്ചു. പിഎസ്‌ സരിത്തും, സ്വപ്‌ന സുരേഷും ജാമ്യാപേക്ഷ നല്‍കിയെങ്ങിലും ഇവര്‍ കോഫേപോസെ കേസില്‍ പ്രതിയായതിനാല്‍ അപേക്ഷ പിന്‍വലിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!