വേങ്ങരയില്‍ പേപ്പര്‍ പേന നിര്‍മ്മാണ ശില്‍പ്പശാല സംഘടിപ്പിച്ചു

വേങ്ങര : വയോജനങ്ങള്‍ക്ക് വേണ്ടി വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാഹോമില്‍ പേപ്പര്‍ പേന നിര്‍മ്മാണ ശില്‍പ്പശാല നടത്തി. സ്ഥിരമായി സായംപ്രഭാഹോമില്‍ വരുന്നവര്‍ക്ക് ഭാരവും ചിലവും കുറഞ്ഞതുമായ ഈ കൈത്തൊഴില്‍ ഒരു ചെറിയ വരുമാന മാര്‍ഗം ആവുമെന്നപ്രതീക്ഷയിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

ശില്‍പ്പശാല വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഫസല്‍ കൂളിപിലാക്കല്‍ ഉദ് ഘാടനം ചെയ്തു. സികെ മായ ശില്‍പ്പശാല നേതൃത്വം നല്‍കി.

ആദ്യം നിര്‍മ്മിച്ച പേനകള്‍ വാര്‍ഡ് മെമ്പര്‍മാര്‍ക്ക് നല്‍കി കച്ചവട ഉദ്ഘാടനം നിര്‍വഹിച്ചു. ലത്തീഫ് പൂവഞ്ചേരി, ആയിഷാബിമെമ്പര്‍, ജിഷ മെമ്പര്‍, ലക്ഷ്മണന്‍, മെഹലലാ, ഇബ്രാഹിം ഏ.കെ, സുബൈദ തുടങ്ങിയവര്‍ ശില്‍പ്പശാല പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top