പരപ്പനങ്ങാടി പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി വി.എം കുട്ടി അനുസ്മരണം നടത്തി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി വാട്‌സ ആപ്പ് കൂട്ടായ്മ പ്രസിദ്ധ മാപ്പിളപ്പാട് രചയിതാവും ഗായകനുമായ വികഎം കുട്ടിയെ അനുസ്മരണം നടത്തി.

കാനേഷ് പുനൂര്‍ ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ മാപ്പിള കലാ അക്കാഡമി സെക്രട്ടറി റസാഖ് പയിബ്രോട്ടില്‍, ഫൈസല്‍ എളേറ്റിന്‍, ത്വാഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം,
ബദറുദ്ധീന്‍ പാറന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബൈജു ചെട്ടിപ്പടി, ഗിരിജ കോട്ടക്കല്‍ തുടങ്ങിയവര്‍ വി എം കുട്ടിയുടെ ആദ്യകാല ഗാനങ്ങള്‍ അവതരിപ്പിച്ചു . ചടങ്ങില്‍ സമീര്‍ മുക്കത്ത് സ്വാഗതവും, കെ അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top