Section

malabari-logo-mobile

പാലത്തിങ്ങല്‍ ന്യൂകട്ട് പാലത്തില്‍ കുടുങ്ങിയ വന്‍മരങ്ങള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു

HIGHLIGHTS : പരപ്പനങ്ങാടി: ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് പാലത്തിങ്ങല്‍ ന്യൂകട്ട് പാലത്തില്‍ കുടുങ്ങിയ വന്‍മരങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എസ്.ഡി...

പരപ്പനങ്ങാടി: ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് പാലത്തിങ്ങല്‍ ന്യൂകട്ട് പാലത്തില്‍ കുടുങ്ങിയ വന്‍മരങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ പാലത്തിങ്ങല്‍ ന്യൂകട്ട് പാലത്തിലാണ് റവന്യൂ ഉദ്യോഗസ്ഥരുടെയും, ഇറിഗേഷന്‍ വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ നിര്‍ദ്ധേശമനുസരിച്ച് പൂര്‍ണ്ണമായി സ്വീകരിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അടിഞ്ഞ്കൂടിയ മരങ്ങളും, ചണ്ടികളും നീക്കം ചെയ്തത്.

ഇന്ന് രാവിലെയാണ് നെടുവ വില്ലേജ് ഓഫീസര്‍ രാജേഷ്, വില്ലേജ് അസിസ്റ്റന്റെമാരായ ഷാജു, ഗോവിന്ദന്‍ .ഇറിഗേഷന്‍ ഓവര്‍സിയര്‍ അനുപമ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയത്.

sameeksha-malabarinews

ഇന്നലെ ഈ ഭാഗത്ത് വലിയ മരങ്ങള്‍ നീക്കം ചെയ്തിരുന്നില്ല. ഇതാണ് ഇന്ന് നീക്കം ചെയ്തത്. 60 പേരടുങ്ങുന്ന സംഘം പൂര്‍ണ്ണമായി മരങ്ങളും, ചണ്ടികളും നീക്കം ചെയ്തു.അതിന് ശേഷം പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റി. പിന്നീട് തണ്ടാണിപുഴ ഒഴുകുന്ന പല്ലവി തോട്ടിലെ തടസ്സങ്ങളും ഇവര്‍ നീക്കി.

തിരൂരങ്ങാടി മണ്ഡലം പ്രസി ഹമീദ് പരപ്പനങ്ങാടി, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ ഭാരവാഹികളായ സുലൈമാന്‍, റിയാസ് തിരൂരങ്ങാടി, എസ്.ഡി.പി ഐ ‘മുന്‍സിപ്പല്‍ ഭാരവാഹികളായ സിദ്ധീഖ്, ജമാല്‍, ഹാരിസ്, ഉസ്മാന്‍ തിരൂരങ്ങാടി, അഷ്‌റഫ് ,മുനീര്‍, ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!