പരപ്പനങ്ങാടി:കഴിഞ്ഞദിവസം പാലത്തിങ്ങല്‍ ന്യൂ കട്ട് പുഴയില്‍ കാണാതായ കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി, പൂരപ്പുഴയിലെ ശക്തമായ അടിയൊഴുക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി ചീര്‍പ്പിങ്ങല്‍ ഷട്ടര്‍ താഴ്ത്തുന്നതിന് തിരൂര്‍ സബ് കലക്ടറില്‍ അടിയന്തിര നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ചീര്‍പ്പിങ്ങല്‍ ഷട്ടര്‍ താഴ്ത്തുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ഷട്ടറിന്റെ മുകള്‍ ഭാഗത്തും,പാലത്തിങ്ങല്‍ പുഴയിലും, വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നതായി പരപ്പനങ്ങാടി നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് കൂളത്ത് അറിയിച്ചു.




