പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മുക്കോല സ്വദേശി മേറില്‍ ചന്ദ്രന്റെ മകന്‍ അനീഷ്(32)ആണ് മരിച്ചത്. രാത്രി 10.30 മണിയോടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് പാലത്തിങ്ങല്‍ മുറിക്കലില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടം നടന്ന ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് രാജേഷിനെ ഗുരുതരപരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമ്മ:ലത. ഭാര്യ: വിജിഷ. സഹോദരങ്ങള്‍:അനുഷ, അഞ്ജുഷ.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



