പാലാരിവട്ടം പാലം പൊളിച്ചുപണിയില്‍ പദ്ധതി മേല്‍നോട്ടം ഇ ശ്രീധരന്‍ ഏറ്റെടുത്തേക്കും

തിരുവനന്തപുരം : പാലരിവട്ടം പാലം പൊളിച്ചുപണിയുന്നതിനുള്ള നിര്‍മ്മാണ്‌ ചുമതല ഏറ്റെടുക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഡിഎംആര്‍സി ഉപദേഷ്ടാവ്‌ ഇ. ശ്രീധരന്‍ സ്വീകരിച്ചേക്കും.

പാലം പൊളിച്ചുപണിയാന്‍ സുപ്രീം കോടതി ഇന്നലെ സംസ്ഥാന സര്‍ക്കാരിന്‌ അനുമതി നല്‍കിയിിരുന്നു. ഈ സഹാചര്യത്തിലാണ്‌ പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍ ഇ ശ്രീധരനുമായി ബന്ധപ്പെടുകയും പുനര്‍നിര്‍മ്മാണ ചുമതല ഏറ്റെടുക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തത്‌. നേരത്തെ പദ്ധതി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടാണന്നായിരുന്നു ഇ ശ്രീധരന്റെ നിലപാട്‌. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അദ്ദേഹം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഏറ്റെടുക്കുമന്നാണ്‌ സൂചന.

വലിയ അഴിമതി നടന്ന ഈ പാലം ഉദ്‌ഘാടനം കഴിഞ്ഞ്‌ ഏറെ മാസങ്ങള്‍ കഴിയുന്നതിന്‌ മുമ്പ്‌ തന്നെ ഗതാഗതയോഗ്യമല്ലാതായിരുന്നു. തുടര്‍ന്ന്‌ നടത്തിയ വിവിധ പഠനങ്ങളല്‍ പാലം ഗതാഗതയോഗ്യമല്ലെന്നും പൊളിച്ചുമാറ്റണമെന്നുമുള്ള റിപ്പോര്‍ട്ട്‌ നല്‍കി. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഇ ശ്രീധരനും പാലം അടിയന്തിരമായി പൊളിച്ചുമാറ്റണമെന്ന്‌ റിപ്പോര്‍്‌്‌ട്ടാണ്‌ നല്‍കിയത്‌. എന്നാല്‍ കരാര്‍ കമ്പനിയും കിറ്റ്‌കോയും ഇതിനെതിരെ നിലാപടെടുക്കുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ഹൈക്കോടതി പാലത്തില്‍ ഭാരപരിശോന നടത്തണമെന്ന്‌ ആവിശ്യം അംഗീകരിച്ചു.

സുപ്രീം കോടതിയില്‍ ഈ കേസെത്തിയപ്പോള്‍ ഈ ശ്രീധരന്റെ അഭിപ്രായത്തെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ പാലം പൊളിക്കാന്‍ തീരുമാനിച്ചതെന്ന്‌ ആരോപിച്ചു. കിറ്റ്‌കോയും ഈ അഭിപ്രായത്തെ അനുകൂലിച്ചു.
എന്നാല്‍ രാജ്യം കണ്ട ഏറ്റവും പ്രഗല്‍ഭനായ എന്‍ജിനിയറാണ്‌ ശ്രീധരനെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ സാധുതയെ ചോദ്യം ചെയ്യാനാവില്ലെന്നും വാദിച്ചു. ഭാരപരിശോധന വേണമെന്ന്‌ നിലപാട്‌ കരാറുകാരനെ സഹായിക്കാനാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത്‌ പാലം പണിയുന്നതില്‍ സര്‍ക്കാരിന്‌ എത്രയും പെട്ടന്ന നടപടിയെടുക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.

പാലം പൊളിച്ചുപണിയാന്‍ 18 കോടി രൂപ വേണ്ടിവരുമെന്നാണ്‌ ‌ കണക്കാക്കുന്നത്‌.

പാലരിവട്ടം അഴിമതിക്കേസില്‍ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും നിരവധി ഉദ്യോഗ്‌സ്ഥരും വിജിലന്‍സ്‌ അന്വേഷണം നേരിടുകയാണ്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •