പാലക്കാട് 3 വയസുകാരന്റെ കൊലപാതകം; അമ്മ അറസ്റ്റില്‍

പാലക്കാട് : എലപ്പുള്ളിയില്‍ മൂന്നു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മയെ അറസ്റ്റ് ചെയ്തു. എലപ്പുള്ളി മുഹമ്മദ് ഷാന്‍, ആസിയ, ദമ്പതികളുടെ മകനെയാണ് ഇന്നലെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

അബാധാവസ്ഥയിലുള്ള കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതോടെ അമ്മ ആസിയയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് അമ്മ പോലീസിന് നല്‍കിയ മൊഴി. ദീര്‍ഘകാലമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന ആസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം ഇയാളെ അറിയിച്ചിരുന്നില്ല. ഈ വിവരം കാമുകനെ അറിയിക്കാതിരിക്കാന്‍ മകനെ കൊലപ്പെടുത്തി എന്നാണ് ആസിയ മൊഴി നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top