പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു

പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. പാലക്കാട് 16 സ്ഥാനാര്‍ത്ഥികളും ചേലക്കരയില്‍ 9 സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. പാലക്കാട് ഡമ്മി സ്ഥാനാര്‍ഥികളായി കെ ബിനു മോള്‍ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി എസ് സെല്‍വന്‍, രാഹുല്‍ ആര്‍, സിദ്ദീഖ്, രമേഷ് കുമാര്‍, എസ് സതീഷ്, ബി ഷമീര്‍, രാഹുല്‍ ആര്‍ മണലടി വീട് എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

16 സ്ഥാനാര്‍ത്ഥികള്‍ക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. അതേസമയം, ചേലക്കരയില്‍ 9 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് അപരനില്ലെങ്കിലും രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി യുആര്‍ പ്രദീപ് , യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ്യ പിഎം, എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ ബാലകൃഷ്ണനും പിവി അന്‍വറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുധീര്‍ എന്‍കെയും മത്സര രംഗത്തുണ്ട്. സുനിത, രാജു എംഎ, ഹരിദാസന്‍, പന്തളം രാജേന്ദ്രന്‍, ലിന്റേഷ് കെബി എന്നിവരാണ് പത്രിക നല്‍കിയ മറ്റുള്ളവര്‍. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയില്‍ ലഭിച്ചത്.

എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), എസി സിനോജ് (കണ്‍ട്രി സിറ്റിസണ്‍ പാര്‍ട്ടി), കെ സദാനന്ദന്‍ (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇസ്മയില്‍ സബിഉള്ള, സന്തോഷ് ജോസഫ്, ആര്‍ രാജന്‍, അജിത്ത് കുമാര്‍ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂര്‍മുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമര്‍പ്പിച്ചത്. പ്രിയങ്ക ഗാന്ധി(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജോമോന്‍ ജോസഫ് സാമ്പ്രിക്കല്‍ എപിജെ ജുമാന്‍ വിഎസ് എന്നിവരാണ് മുന്‍ദിവസങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top