Section

malabari-logo-mobile

ടി20 ലോകകപ്പ്; ചരിത്രം തിരുത്തി പാകിസ്താൻ; ഇന്ത്യക്ക് തോൽവി

HIGHLIGHTS : ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയെ10 വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ...

ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയെ10 വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്.

ക്യാപ്റ്റൻ വിരാട് കോലിയുടെ അർധ ശതകം ഒഴിച്ച് മത്സരത്തിൽ ഒരു മേഖലയിലും ഇന്ത്യയ്ക്ക് ആധിപത്യം നേടാനായില്ല. ആദ്യമായി ലോകകപ്പ് വേദിയിൽ പാകിസ്താനോട് തോൽവിയും ഏറ്റുവാങ്ങി. പാകിസ്താന് വേണ്ടി ബൗളിങ്ങിൽ ഷഹീൻ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീൻ അഫ്രീദി തന്നെയാണ് കളിയിലെ താരവും.

sameeksha-malabarinews

12.5 ഓവറിൽ സ്കോർ നൂറിലേക്ക് എത്തിക്കുവാൻ പാകിസ്താന് സാധിച്ചപ്പോൾ അവസാന ഏഴോവറിൽ വെറും 51 റൺസ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഇന്ത്യൻ ബൗളർമാർക്ക് പാക്കിസ്ഥാൻ ഓപ്പണർമാരെ പിടിച്ചുകെട്ടാൻ സാധിക്കാതെ പോയപ്പോൾ 17.5 ഓവറിൽ പാകിസ്താൻ 10 വിക്കറ്റ് ജയം നേടി. സ്കോ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!