Section

malabari-logo-mobile

പാകിസ്ഥാന്‍ കോടതിയില്‍ അജ്ഞാതരുടെ വെടിവെപ്പ്; ജഡ്ജ് ഉള്‍പ്പെടെ 11 മരണം

HIGHLIGHTS : ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാന നഗരി ഇസ്ലാമാബാദിലെ കോടതിയിലേക്ക് അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ജഡ്ജ് ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. 2...

bombഇസ്ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാന നഗരി ഇസ്ലാമാബാദിലെ കോടതിയിലേക്ക് അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ജഡ്ജ് ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് റഫാഖത്ത് അവാനാണ് കൊല്ലപ്പെട്ടത്.

ഇസ്ലാമാബാദിലെ എഫ്8 മേഖലയിലെ കോടതിയിലാണ് ആക്രമണം നടന്നത്. കോടതി നടപടികള്‍ ആരംഭിച്ച് ഒരു കേസിലെ പ്രതിയെ കൊണ്ടുവന്നപ്പോള്‍ ഇയാളെ ബലമായി രക്ഷപ്പെടുത്താന്‍ ഏതാനും പേര്‍ ശ്രമിച്ചതായി പറയുന്നു. ഇവരെ പോലീസും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് ചാവേറുകള്‍ കോടതിയിലേക്ക് പാഞ്ഞുകയറി പൊട്ടിത്തെറിക്കുകയായിരുന്നു.

sameeksha-malabarinews

ഇതെ തുടര്‍ന്ന് അക്രമികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു. അഭിഭാഷകര്‍ ഇതോടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!