Section

malabari-logo-mobile

പാണ്ടിക്കാട് പോക്‌സോ കേസില്‍ പെണ്‍കുട്ടിയെ കാഴ്ചവെച്ച യുവതിയുള്‍പ്പെടെ 3 പേര്‍കൂടി അറ്റസ്റ്റില്‍

HIGHLIGHTS : പാണ്ടിക്കാട് പോക്‌സോ കേസില്‍ യുവതിയുള്‍പ്പെടെ 3 പേര്‍ കൂടി ഇന്ന് അറസ്റ്റിലായി. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടു നിന്ന സംഭവത്തിലാണ് പാണ്ടിക്കാട്...

പാണ്ടിക്കാട് പോക്‌സോ കേസില്‍ യുവതിയുള്‍പ്പെടെ 3 പേര്‍ കൂടി ഇന്ന് അറസ്റ്റിലായി. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടു നിന്ന സംഭവത്തിലാണ് പാണ്ടിക്കാട് സ്വദേശിനിയായ 21 കാരി പിടിയിലായത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. പാണ്ടിക്കാട് മുഴക്കല്‍ സ്വദേശിനിയായ പി.രഹ്നയെ പാണ്ടിക്കാട് പോലീസും ,വെട്ടിക്കാട്ടിരി പൈക്കാടന്‍ സാദിക്കിനെ കരുവാരക്കുണ്ട് പോലീസും, സംഭവസമയത്ത് പ്രായപൂര്‍ത്തിയെത്താത്ത പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ വണ്ടൂര്‍ പോലീസുമാണ് അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവിനും ആണ്‍ സുഹൃത്തിനും പെണ്‍കുട്ടിയെ കാഴ്ചവെക്കാന്‍ കൂട്ടുനിന്നുവെന്നതാണ് രഹ്നയുടെ പേരിലുള്ള കേസ്. ഇതേ കേസില്‍ ഇവരുടെ ഭര്‍ത്താവായ മുജീബ് റഹ്‌മാനും പിതാവായ സമീറും നേരത്തെ അറസ്റ്റിലായിരുന്നു. മുജീബ് റഹ്‌മാന്‍ ഇപ്പോഴും റിമാന്‍ഡില്‍ തുടരുകയാണ്.പെണ്‍കുട്ടിയെ മറ്റു പലര്‍ക്കും കാഴ്ചവെക്കാന്‍ രഹ്ന കൂട്ടുനിന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

sameeksha-malabarinews

പാണ്ടിക്കാട് സ്വദേശിനിയായ 17 വയസ്സുകാരി നിരവധി തവണ പീഡനത്തിനിരയായെന്നാണ് കേസ്.13 വയസ്സായിരിക്കെ 2016 ലാണ് പെണ്‍കുട്ടി ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായത്. സംഭവത്തിന് ശേഷം ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ ഏല്‍പിക്കുകയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.പിന്നീട് ബന്ധുക്കള്‍ക്ക് തന്നെ കൈമാറി.2017 ല്‍ വീണ്ടും പീഡനത്തിനിരയായതോടെ പെണ്‍കുട്ടിയെ വീണ്ടും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റപ്പെട്ടെങ്കിലും കുട്ടിയുടെ സാമൂഹിക അന്തരീക്ഷം സുരക്ഷിതമാണെന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ വീണ്ടും ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.തുടര്‍ന്ന് കുട്ടി മൂന്നാമതും പീഡനത്തിനിരയാവുകയായിരുന്നു.

ഇതോടെയാണ് പെരിന്തല്‍മണ്ണ എഎസ് പി യുടെ മേല്‍നോട്ടത്തില്‍ 3 ഇന്‍സ്‌പെക്റ്റര്മാരും 7 സബ് ഇന്‍സ്‌പെക്റ്റര്മാരുമുള്‍പ്പെടുന്ന പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. 44 പ്രതികളില്‍ 17 പേര്‍ കൂടി ഇനിയും അറസ്റ്റിലാകാനുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!