മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌ പി പി തങ്കച്ചന്‍ അന്തരിച്ചു

തിരുവനന്തപുരം:മുന്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി പതിനാല് വര്‍ഷം യു.ഡി.എഫ് കണ്‍വീനറായിരുന്നു പിപി തങ്കന്‍. കെപിസിസിയുടെ മുന്‍ പ്രസിഡന്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എ.കെ.ആന്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ റവ.ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29നാണ് തങ്കച്ചന്‍ ജനിച്ചത്. തേവര എസ്.എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു. പൊതുഭരണത്തില്‍ ഡിപ്ലോമ ബിരുദവും നേടിയിരുന്നു.

1968ല്‍ പെരുമ്പാവൂര്‍ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ ആയിട്ടാണ് പൊതുരംഗത്തേക്കുള്ള അദേഹത്തിന്റെ പ്രവേശനം. 1968-ല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന റെക്കോര്‍ഡും തങ്കച്ചന്റെ പേരിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top