കടലുണ്ടി:കടലുണ്ടി സ്വദേശി പച്ചാട്ട് സുമതിയുടെ 41 ാം ചരമ ദിനത്തോടനുബന്ധിച്ച് മകന്‍ പ്രേംനാഥ് പച്ചാട്ടും കുടുംബവുമാണ് കടലുണ്ടി നവധാര പെയിന്‍ & പാലിയേറ്റിവ് കെയര്‍ സെന്ററിലെ കിടപ്പുരോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങളും ധനസഹായവും നല്‍കിയത്.
മുന്നൂറിലധികം വരുന്ന കിടപ്പു രോഗികള്‍ക്കായി സന്നദ്ധ സേവനം ചെയ്യുന്ന വളണ്ടിയര്‍മാര്‍ക്ക് സ്‌നേഹോപഹാരവും നല്‍കി.
ചടങ്ങ് മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു.നവധാര പാലിയേറ്റീവ് വൈസ് പ്രസിഡണ്ട് ബക്കര്‍ കടലുണ്ടി അധ്യക്ഷത വഹിച്ചു. പനക്കല്‍ പ്രേമരാജ് മുഖ്യ പ്രഭാഷണം നടത്തി. പച്ചാട്ട് പ്രേംനാഥ് നല്‍കിയ ഫണ്ട് പുരുഷന്‍ കടലുണ്ടിയും മെഡിക്കല്‍ ഉപകരണങ്ങള്‍ നവധാര ട്രഷറര്‍ ഒ.മനോജും ഏറ്റുവാങ്ങി. സന്നദ്ധ വളണ്ടിയര്‍മാര്‍ക്കുള്ള സ്‌നേഹോപഹാരം പ്രീജ പച്ചാട്ടും പാര്‍വ്വതി പച്ചാട്ടും ചേര്‍ന്ന് വിതരണം ചെയ്തു.
കെ.വേലായുധന്‍, ഓലശ്ശേരി ശശീധരന്‍ ടി.രാധാഗോപി,സി.സി.ബാവ, എ.ടി. സുബ്രമണ്യന്‍, കൃഷ്ണന്‍ കാക്കാതിരുത്തി, എന്‍.കെ. ബിച്ചികോയ, മോഹന്‍ ചാലിയം, സി.കെ.സത്യന്‍ സംസാരിച്ചു. നവധാരചീഫ് കോഡിനേറ്റര്‍ ഉദയന്‍ കാര്‍ക്കോളി സ്വാഗതവും വെണ്‍മണി ഹരിദാസ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




