HIGHLIGHTS : P.K. Birankutti Haji (79) passed away

പരപ്പനങ്ങാടി: രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച കരിങ്കല്ലത്താണിയിലെ പി.കെ.ബീരാൻ കുട്ടി ഹാജി (79) നിര്യാതനായി.ഗ്രാമ പഞ്ചായത്ത് മെമ്പർ,പരപ്പനങ്ങാടി റീജിണൽ ഹൗസിങ് സൊസൈറ്റി ഡയറക്ടർ,ടെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ മുനിസിപ്പൽ പ്രസി ഡന്റ്,സീനിയർ സീറ്റീസൺ അസോസിയേഷൻ സിക്രട്ടറി,മദ്യനിരോധന സമിതി ജില്ലാ ഭാരവാഹി പാലത്തിങ്ങൽ മഹല്ല് കമ്മറ്റി ഭാരവാഹി,മദ്രസാ കമ്മറ്റി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.ആദ്യകാലമുസ് ലിംലീഗ് പ്രാദേശിക നേതാവായിരുന്നു. ഭാര്യ:മറിയ കുട്ടി. മക്കൾ: മുഹമ്മദ് താഹിർ, ആബിദ്,മൈമൂന, റംല,നൂർജഹാൻ, ജംഷീന.
മരുമക്കൾ: ഖൈറുന്നിസാ താഹിർ (നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ), ആയിശ,അബ്ദുൽ റഷീദ്, ഇസ്മായീൽ ,അക്ബര്‍
ഖബറടക്കം ഇന്ന് (18-03-2025 ചൊവ്വ) രാവിലെ 10 മണിക്ക് പാലത്തിങ്ങൽ ജുമാ മസ്ജിദിൽ.