പെരുവള്ളൂരില്‍ നാല് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന യുവാക്കള്‍ പിടിയില്‍

തിരൂരങ്ങാടി: പെരുവള്ളൂരില്‍ നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി.

ഒഡിഷ  നബരല്‍ഗപൂര്‍ ജില്ലയില്‍ നന്ദഹണ്ടി  ദഹാന വില്ലേജില്‍ തലബാഹി വീട്ടില്‍ അജയ് ഗഡബാ (26),ഒഡിഷ സ്റ്റേറ്റില്‍ കൊറാപുട്ടു ജില്ലയില്‍ ജയ്പൂര്‍ താലൂക്കില്‍ ദുമരഗുഡാ വീട്ടില്‍ നരഹരി ഗഡബാ (20) എന്നിവരാണ് പിടിയിലായത്. തിരൂങ്ങാടി പെരുവള്ളൂരില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്.

എക്‌സൈസ് ആന്റി നര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍
ഖമാലുദ്ദീന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top