മലപ്പുറം : ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടപ്പിച്ചു.
മാര്‍ച്ച് 19 മുതല്‍ മൂന്ന് ദിവസം നിലമ്പൂര്‍ മേഖലയിലെ വിവിധ ആദിവാസി കോളനികളില്‍ ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദമാക്കുന്ന ജനസമ്പര്‍ക്ക പരിപാടിയാണ് നടന്നത്.
പാട്ടക്കരിമ്പ്, നെടൂംകുന്ന്, കുറ്റാള്‍ തുടങ്ങിയ കോളനികളിലും കരുവാരക്കുണ്ടിലെ മുട്ടിക്കുന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.സി.ഡി.എസ് പ്രോജക്ടുമായി സഹകരിച്ചാണ് പരിപാടികള്‍ നടത്തിയത്. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍ എം.വി., ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റ്ന്റ് സി. ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




