‘പൂതേരി’ കുടുംബസംഗമം സംഘടിപ്പിച്ചു

HIGHLIGHTS : Organized 'Putheri' family meeting

താനൂര്‍: ബ്ലോക്ക് ഓഫീസിന് സമീപമുള്ള പുരാതന കുടുംബമായ പൂതേരി തറവാട്ടില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ‘പൂതേരി പൂക്കാലം’ എന്ന് പേരിട്ട കൂട്ടായ്മയില്‍ പഴയ തലമുറയും പുതുതലമുറയും ഒത്തുചേര്‍ന്നത് കൗതുക കാഴ്ചയായി.

കുടുംബത്തിലെ മുതിര്‍ന്നവര്‍ ഭദ്രദീപം തെളിയിച്ചാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മുതിര്‍ന്നവരെ പുതുതലമുറ പൊന്നാടയണിയിച്ചു ആദരിക്കുകയും ചെയ്തു. കലാകായിക പരിപാടികളിലെ വിജയികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.

sameeksha-malabarinews

വിജയന്‍ പുതേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഭാസ്‌കരന്‍, വത്സന്‍, പുഷ്പലത, സുമ, എ.പി സുബ്രഹ്‌മണ്യന്‍, ധന്യ തുടങ്ങിയവര്‍ സംസാരിച്ചു. ഇ. ഗ്രീജിത്ത്, രജിലേഷ്, വിബീഷ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!