HIGHLIGHTS : Organized 'Ona Nilav' Alumni Meet
തേഞ്ഞിപ്പലം: ചേളാരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 1986 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികള്‍ വര്‍ഷങ്ങള്‍ക്കുശേഷം ‘ഓണ നിലാവ് ‘ എന്ന് പേരിട്ടിട്ടുള്ള പരിപാടിയില്‍ ഒത്തുകൂടി.
കോഹിനൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 80 ഓളം പേര്‍ പങ്കെടുത്തു. പഴയകാല അധ്യാപകരായിരുന്ന സൈതലവി, സുകുമാരന്‍, നാരായണന്‍കുട്ടി, കുഞ്ഞിരാമന്‍, വിജയലക്ഷ്മി എന്നിവരെ ആദരിച്ചു.
ഓണപ്പൂക്കളവും, ഓണപ്പാട്ടുകളും, കളികളും, ഗുരുവന്ദനവുമൊക്കെയായി പരിപാടി ഏറെ ശ്രദ്ധേയമായി.
പരിപാടിയില്‍ സന്തോഷ് മനാട്ട്, പ്രേംജി, മനേഷ്, ബിന്ദു, മനോജ്, മീര തുടങ്ങിയവര്‍ സംസാരിച്ചു.