നവജീവന്‍ യുവകവിത പുരസ്‌ക്കാരം ജസ്റ്റിന്‍ പി ജയിംസിന്

നാലാമത് നവജീവന്‍ യുവകവിത പുരസ്‌ക്കാരത്തിന് കോട്ടയം വൈക്കം സ്വദേശിയായ
ജസ്റ്റിന്‍ പി ജയിംസ് അര്‍ഹനായി. Amor Fati അഥവാ ആകസ്മികതയുടെ പുസ്തകത്തിലെ അനുബന്ധ വാക്യങ്ങള്‍ (എഴുതപ്പെട്ടേക്കാവുന്നവ)
എന്ന കവിതയിലൂടെയാണ് ജസ്റ്റിന്‍ പി ജയിംസ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. കോഴിക്കോട് ഗവ:ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ മലയാളം വിഭാഗം ഗവേഷകനാണ് ജസ്റ്റിന്‍ പി ജയിംസ്. കേരള കലാമണ്ഡലം വള്ളത്തോള്‍ കവിതാ പുരസ്‌ക്കാരത്തിന് അര്‍ഹനായിട്ടുണ്ട്. ഡിഫറാന്‍സ്, മണ്ണൊരുക്കം, പ്രതിഭാഷ ബ്ലോഗ് കവിതകള്‍ (എഡി:) എന്നിവ കവിത സമാഹാരങ്ങളാണ്.

എം.എം സചീന്ദ്രന്‍, ശ്രീജിത്ത് അരിയല്ലൂര്‍, വിനോദ് തള്ളശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. പുരസ്‌ക്കാരദാന ചടങ്ങ് മറ്റൊരു ദിവസം നടക്കുമെന്ന് നവജീവന്‍ വായനശാല ഭാരവാഹികള്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top