HIGHLIGHTS : Organized an awareness program 'Kavacham Kesharram Against Drug Abuse'
പരപ്പനങ്ങാടി: ‘കവചം തീര്‍ക്കാം ലഹരിക്കെതിരെ ‘ എന്ന സന്ദേശം ഉയര്‍ത്തി പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂളിന്റെ നേതൃത്വത്തില്‍ കെട്ടുങ്ങല്‍ ബീച്ച് കേന്ദ്രീകരിച്ച് നടത്തുന്ന ബോധവല്‍കരണ പദ്ധതിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ ടി .റസാഖ് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ചീഫ് സൂപ്രണ്ട് പ്രഭുദാസ് ,എക്‌സൈസ് ഓഫീസര്‍ പി ബിജു, കോസ്റ്റല്‍ പോലീസ് സേനയിലെ ഓഫീസര്‍ മോഹനന്‍ എന്നിവര്‍ ലഹരിയും പഠന വൈകല്യവും,ലഹരിയും നിയമവും,ലഹരിയും സമൂഹവും എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.
സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് അഷ്‌റഫ്,ഹെഡ്മിസ്ട്രസ് ബെല്ലാജോസ്,പിടിഎ പ്രസിഡന്റ് ലതീഫ് തെക്കേപ്പാട്ട്,അഞ്ജലി ടീച്ചര്‍,സി മുജീബ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ യു കുഞ്ഞാലി,ഇഒ ഫൈസല്‍ ,സിന്‍സ ടീച്ചര്‍,ജൈസല്‍,രഹന,മുനീറ,നജ്മുന്നിസ,സജീന,അക്ബര്‍,സഫ്വാന്‍,അശ്വിന്‍,മിര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു