കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കാലിക്കറ്റിൽ പി.ജി. ഗ്രാജ്വേഷൻ സെറിമണി 15-വരെ രജിസ്റ്റർ ചെയ്യാം

HIGHLIGHTS : Calicut University News; PG in Calicut Registration can be done till 15th Graduation Ceremony

കാലിക്കറ്റിൽ പി.ജി. ഗ്രാജ്വേഷൻ സെറിമണി 15-വരെ രജിസ്റ്റർ ചെയ്യാം

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / പഠനവകുപ്പുകൾ / വിദൂര വിഭാഗം എന്നിവ വഴി 2024 – ൽ ബിരുദാനന്തര ബിരുദം വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിക്കുന്നു. പ്രസ്തുത ചടങ്ങിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് നവംബർ 15 – വരെ ലഭ്യമാകും. രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനു ശേഷം ലഭ്യമാകുന്ന പ്രിന്റ് ഔട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/. ഫോൺ : 0494 2407200 / 0494 2407267 / 0494 2407239.

sameeksha-malabarinews

ലോൺട്രി വർക്ക് ക്വട്ടേഷൻ

കാലിക്കറ്റ് സർവകലാശാലാ ഗസ്റ്റ് ഹൗസ്, ഹെൽത് സെന്റർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ബെഡ്ഷീറ്റ്, തലയിണ കവർ, മേശ വിരി മുതലായവ അലക്കി ഉണക്കി ഇസ്തിരി ചെയ്ത് നൽകുന്നതിന് ജി.എസ്.ടി. രജിസ്‌ട്രേഷൻ ഉള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത ഫോം (135/- രൂപ) സർവകലാശാലാ ആസൂത്രണവികസന വിഭാഗത്തിൽ ലഭ്യമാകും. ഓരോ ക്വട്ടേഷന്റെയും കൂടെ രജിസ്ട്രാറുടെ പേരിൽ 3545/- രൂപ നിരതദ്രവ്യം അടച്ചതിനുള്ള ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. ഒട്ടിച്ച് സീൽ ചെയ്ത കവറിലുള്ള ക്വട്ടേഷൻ നവംബർ 20-ന് വൈകിട്ട് നാലുമണിക്ക് മുൻപായി ആസൂത്രണവികസന വിഭാഗത്തിൽ ലഭ്യമാക്കേണ്ടതാണ്, കവറിന് പുറത്ത് ‘കാലിക്കറ്റ് സർവകലാശാലാ ലോൺട്രി വർക് ഏറ്റെടുക്കുന്നതിനുള്ള ക്വാട്ടേഷൻ’ എന്ന് എഴുതേണ്ടതാണ്. ക്വട്ടേഷനുകൾ നവംബർ 22-ന് രാവിലെ 10.30-ന് തുറക്കും. അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ തുറക്കുന്നതാണ്.

ഡി.എസ്.ടി. – പി.യു.ആർ.എസ്.ഇ. പ്രൊജക്ടിൽ അസ്സോസിയേറ്റ് 14 – വരെ അപേക്ഷിക്കാം

സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സീനിയർ പ്രൊഫ. ഡോ. അബ്രഹാം ജോസഫ് കോ – ഓർഡിനേറ്റർ ആയിട്ടുള്ള ഡി.എസ്.ടി. – പി.യു.ആർ.എസ്.ഇ. പ്രോജക്ടിലെ രണ്ട് പ്രോജക്ട് അസ്സോസിയേറ്റ് ( I & II ) തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം നവംബർ 14 വരേയ്ക്ക് നീട്ടി. പ്രോജക്ട് അസ്സോസിയേറ്റ് I – (എസ്.സി. സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയങ്ങളിലോ പി.ജി., പ്രോജക്ട് അസ്സോസിയേറ്റ് II – (ഓപ്പൺ കോംപറ്റീഷൻ സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയങ്ങളിലോ പി.ജി.യും രണ്ടു വർഷത്തെ ഗവേഷണ പരിചയവും. നെറ്റ് / വാലിഡിറ്റിയുള്ള ഗേറ്റ് സ്കോർ / മുതലായവ അഭികാമ്യ യോഗ്യതകളാണ്. ഉയർന്ന പ്രായപരിധി 35 വയസ്. സംവരണ വിഭാഗങ്ങളുടെ അഭാവത്തിൽ ഒഴിവുകൾ പരിവർത്തനം ചെയ്യും. താത്പര്യമുള്ളവർ ബയോഡാറ്റയും അനുബന്ധരേഖകളും purseuoc@gmail.com  എന്ന ഇ – മെയിലിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – ഡോ. അബ്രഹാം ജോസഫ്, സീനിയർ പ്രൊഫസർ, കെമിസ്ട്രി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം ജില്ല : 673 635, ഇ-മെയിൽ : abrahamjoseph@uoc.ac.in, ഫോൺ : 9447650334. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റർ ( 2015 സ്‌കീം – 2021 പ്രവേശനം മാത്രം ) എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി മെയ് 2024 സേവ് എ ഇയർ ( സെ ) പരീക്ഷകൾക്ക് ( പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ അസസ്മെന്റും ഒഴികെ ) പിഴ കൂടാതെ 18 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

ഫൈനൽ എം.ബി.ബി.എസ്. പാർട്ട് – I ( 2009, 2008 പ്രവേശനവും അതിന് മുമ്പുള്ളതും / 2006 പ്രവേശനവും അതിന് മുമ്പുള്ളതും ) നവംബർ 2019 അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഇന്റഗ്രേറ്റഡ് പി.ജി. (CBCSS – 2020 പ്രവേശനം മാത്രം) ഏഴാം സെമസ്റ്റർ നവംബർ 2023, എട്ടാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം നവംബർ 11, 13 തീയതികളിൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി, മലപ്പുറം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ക്കുള്ള മൂന്നാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.സി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ, ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ഡബിൾ മെയിൻ, ബി.കോം. ഹോണേഴ്‌സ്, ബി.ടി.എ., ബി.കോം. പ്രൊഫഷണൽ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എസ്.ഡബ്ല്യൂ., ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം, ബി.ഡെസ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ബി.എ. മൾട്ടിമീഡിയ നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ഡിസംബർ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ട്, നാല് സെമസ്റ്റർ (CUCSS – പാർട്ട് ടൈം & ഫുൾ ടൈം – 2016 സ്‌കീം – 2017 & 2018 പ്രവേശനം) എം.ബി.എ. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

അഞ്ച്, ആറ് സെമസ്റ്റർ (CCSS-2009 മുതൽ 2013 വരെ പ്രവേശനം) ബി.കോം. ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ (CBCSS PG) എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി ഏപ്രിൽ 2024, വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS PG SDE) എം.കോം. ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS & CUCBCSS UG ) ബി.എ., അഫ്സൽ-ഉൽ-ഉലമ, ബി.എസ് സി. ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!