Section

malabari-logo-mobile

മന്ത്രി ജലീലിനെ തുടരാനനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടുള്ള വെല്ലുവിളി: രമേശ് ചെന്നിത്തല

HIGHLIGHTS : Allowing Minister Jaleel to continue is a challenge to the dictatorship: Ramesh Chennithala

തിരുവനന്തപുരം: ബന്ധു നിയമന കേസില്‍ കെ.ടി.ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ സംരക്ഷിക്കാനുള്ള സി.പി.എം തീരുമാനം ജനാധിപത്യ വാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന്ും ചെന്നിത്തല പറഞ്ഞു.

ബന്ധു നിയമനക്കേസില്‍ കെ.ടി.ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധി അംഗീകരിക്കാതെ, മന്ത്രിയെ…

Posted by Ramesh Chennithala on Saturday, 10 April 2021

‘കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടാവുമ്പോള്‍ മന്ത്രിമാര്‍ രാജിവച്ച് ഉന്നതമായ ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ച എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. കെ.എം.മാണിക്കെതിരെ സംശയത്തിന്റെ പേരില്‍ മാത്രം കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജി വയ്ക്കണമെന്ന് മുറവിളി കൂട്ടിയത് ഇതേ സി.പി.എം തന്നെയാണ്. അന്ന് കെ.എം.മാണി രാജി വയ്ക്കുകയും ചെയ്തു.

sameeksha-malabarinews

ഇവിടെ സംശയമല്ല മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത ഉന്നയിച്ചിരിക്കുന്നത്. മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അതിനാല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വ്യക്തമായി തന്നെ വിധിച്ചിരിക്കുകയാണ്. എന്നിട്ടും മന്ത്രി രാജി വയ്ക്കേണ്ടതില്ലെന്ന് പറയുന്ന സി.പി.എം അഴിമതിക്ക് അംഗീകാരം നല്‍കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഉള്‍പ്പടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതില്‍ അത്ഭുതപ്പെടേണ്ടതുമില്ല.

അഴിമതി തടയാനാണ് ലോകായുക്ത എന്ന സംവിധാനം രൂപീകരിച്ചത് തന്നെ. അതിന്റെ വിധി മാനിക്കാതിരിക്കുന്നത് അഴിമതി ആരും തടയരുത് എന്ന് പറയുന്നതിന് തുല്യമാണ്.അഴിമതിക്കെതിരെ മുന്‍പ് സി.പി.എം ഘോരഘോരം നടത്തിയ പ്രസംഗങ്ങളെല്ലാം വെറും വാചക കസര്‍ത്ത് മാത്രമാണെന്നും തെളിഞ്ഞിരിക്കുകയാണ്.

കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വയ്ക്കണ്ടതില്ലെന്ന നിയമമന്ത്രി എ.കെ.ബാലന്റെ പ്രസ്താവന ഇടതു മുന്നണി എത്രമാത്രം ജീര്‍ണ്ണിച്ചു കഴിഞ്ഞു എന്നതിന് തെളിവാണ്. വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഈ സര്‍ക്കാരിന് കേവലം ഒരു കാവല്‍ മന്ത്രിസഭയുടെ പദവിയേ ഉള്ളൂ. കഷ്ടിച്ച് എതാനും ദിവസങ്ങള്‍ മാത്രമാണ് കാലാവധി അവശേഷിക്കുന്നത്. എന്നിട്ടും ജലീലിനെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ പിന്തുണ നല്‍കുന്ന സി.പി.എം എത്രത്തോളം ജനവിരുദ്ധമായിക്കഴിഞ്ഞു എന്ന് ജനങ്ങള്‍ മനസിലാക്കുന്നുണ്ട്.’ രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!