ബി.ഡി.എസ് ബിരുദധാരികള്‍ക്ക് അവസരം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ് ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 52000രൂപയാണ് വേതനം.

പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 21ന് വൈകുന്നേരം അഞ്ചിന് മുന്‍പായി careergmcm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും ഇ-മെയിലും നിര്‍ബന്ധമായും ചേര്‍ക്കണം. ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top