ഓപ്പറേഷന്‍ സിന്ദൂര്‍; ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ചയ്ക്ക് തുടക്കം

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറില്‍ ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ചക്ക് തുടക്കമാകും. 16 മണിക്കൂറാണ് ചര്‍ച്ച. പ്രതിരോധമന്ത്രി രാജ്‌നാഥ് ചര്‍ച്ചക്ക് തുടക്കമിടും. രാജ്‌നാഥ് സിംഗ് തന്നെ മറുപടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിക്കും.

സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എംപിമാരും സംസാരിക്കും. പ്രതിപക്ഷത്ത് നിന്ന് രാഹുല്‍ഗാന്ധി നാളെയാകും സംസാരിക്കുക. പ്രിയങ്കഗാന്ധി, ഗൗരവ്‌ഗോഗോയ്, കെ.സിവേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചേക്കും. ഓപ്പറേഷന്‍ സിന്ധൂര്‍ ദൗത്യ സംഘത്തിന്റെ ഭാഗമായിരുന്ന ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങിയവരെ ഒഴിവാക്കിയേക്കും. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അഭിഷേക് ബാനര്‍ജി തുടങ്ങിയവരും സംസാരിക്കും.

ചര്‍ച്ചക്ക് മുന്‍പ് ഛത്തീസ്ഘട്ടില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷം ഉന്നയിക്കും. പ്രധാന കവാടത്തില്‍ പ്രതിഷേധ ധര്‍ണ്ണയും നടത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top