ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം :എടപ്പാൾ അയിലക്കാട് ഐനിച്ചിറയിൽ നീന്താൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഞായറാഴ്‌ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ് ഖൈസ് എന്ന 35 വയസുകാരനാണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്.

നാട്ടുകാരും, പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സും, പോലീസ്, ടി ഡി ആർ എഫ് വളണ്ടിയർമാരും ഏറെ നേരത്തെ തിരച്ചിൽ ഒടുവിലാണ് മൃതദേഹം ലഭിച്ചത്

മൃതദേഹംപൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top