HIGHLIGHTS : Open gyms have begun operations in Parappanangadi
പരപ്പനങ്ങാടി: ആരോഗ്യ രംഗത്ത് കാര്യക്ഷമത ലക്ഷ്യമാക്കി പരപ്പനങ്ങാടി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ഓപണ്‍ ജിമ്മുകളുടെ നിര്‍മ്മാണോല്‍ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖൈറുന്നീസ താഹിര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുത്തന്‍കടപ്പുറം,ചാപ്പപടി, ആലുങ്ങല്‍ ബീച്ച്, ഉള്ളണം, പാലത്തിങ്ങല്‍, ചിറമംഗലം അറ്റത്തങ്ങാടി എന്നിവിടങ്ങളിലാണ് ഓപണ്‍ ജിമ്മുകള്‍ സ്ഥാപിക്കുന്നത്. പ്രഭാത സവാരിയും കായികപരിശീലനങ്ങളും നടത്തുന്ന അനേകം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്നതാണ് ഈ പദ്ധതി.
ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ ബി പി ഷാഹിദ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ വി കെ സുഹറ ടീച്ചര്‍, സീനത്ത് ആലിബാപ്പു, മുന്‍ വൈസ് ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു,കൗണ്‍സിലര്‍മാരായ അബ്ദുല്‍ റസാഖ് തലക്കലകത്ത്,
ജുബൈരിയ കുന്നുമ്മല്‍, പി ഒ നസീമ എന്നിവര്‍ സംസാരിച്ചു.
കുന്നുമ്മല്‍ അബ്ദുള്ള, ഷംസു കോണിയത്ത്, മുനീര്‍ കോടാലി,
ഹബീബ് എ പി, ഹംസക്കോയ ഉണ്ണാച്ചന്‍ ,ദില്‍ഷാദ് കെ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


