ഓണോത്സവം: വ്യവസായ വകുപ്പിന്റെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള നാളെ മുതല്‍

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഓണോത്സവം’ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക്  മലപ്പുറം കോട്ടക്കുന്നില്‍ തുടക്കമാവും. നബാര്‍ഡിന്റെ സഹകരണത്തോടു കൂടിയാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചു മണിക്ക് കോട്ടക്കുന്നില്‍ പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍ ദിനേശ് അധ്യക്ഷത വഹിക്കും. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന സര്‍ക്കാര്‍ 2023-24 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. കരകൗശല ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാര്‍മെന്റ്സ് ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങി വിവിധ യൂണിറ്റുകളാണ് പ്രദര്‍ശന മേളയില്‍ പങ്കെടുക്കുന്നത്. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വ്യവസായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദകരില്‍ നിന്നും നേരിട്ട് വാങ്ങാന്‍ അവസരമുണ്ട്. മേള സെപ്റ്റംബര്‍ 14 നു സമാപിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top