
ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണചന്തകള്‍ക്ക് നാളെ തുടക്കമാവും. താനൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ആരംഭിക്കുന്ന ചന്തയുടെ ഉദ്ഘാടനം രാവിലെ 10 ന് മന്ത്രി വി അബ്ദുറഹിമാനും തിരൂര്‍ സിവില്‍ സ്റ്റേഷന്‍ റോഡിലുള്ള സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ആരംഭിക്കുന്ന ചന്തയുടെ ഉദ്ഘാടനം തിരൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എ. പി നസീമയും പുറത്തൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ചന്തയുടെ ഉദ്ഘാടനം കെ.ടി ജലീല്‍ എം.എല്‍.എയും കുറ്റിപ്പുറം സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ചന്തയുടെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും നിര്‍വഹിക്കും.
നിലമ്പൂര്‍ നിയോജകമണ്ഡലം ഓണം ഫെയറിന്റെ ഉദ്ഘാടനം രാവിലെ 10 ന് നിലമ്പൂര്‍ ചക്കാലക്കുത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ പി.വി.അന്‍വര്‍ എം.എല്‍.എയും വണ്ടൂര്‍ നിയോജകമണ്ഡലം ഓണം ഫെയറിന്റെ ഉദ്ഘാടനം വണ്ടൂര്‍ മാവേലി സ്റ്റോറില്‍ എ.പി.അനില്‍ കുമാര്‍ എം.എല്‍.എയും നിര്‍വഹിക്കും. സെപ്റ്റംബര്‍ 14 വരെയാണ് ഈ ഓണചന്തകള്‍ പ്രവര്‍ത്തിക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




