സ്വാതന്ത്ര്യം ലഭിച്ചത് രാജ്യത്തിന് മാത്രം – സോഷ്യോ വാസു

സ്വാതന്ത്ര്യം ലഭിച്ചത് ഇന്ത്യക്ക് മാത്രമാണെന്നും ഇന്ത്യക്കാരായ നമുക്ക് ഇപ്പോഴും പല കാര്യത്തിലും പരിപൂര്‍ണ സ്വാതന്ത്ര്യം ഇല്ലെന്നും സ്വാതന്ത്ര്യ സമരസേനാനി സോഷ്യോ വാസു അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠന വിഭാഗം സംഘടിപ്പിച്ച ‘ഫ്രീഡം ഫെസ്റ്റ്’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച് ഇത്രകാലമായിട്ടും നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ രാജ്യത്ത് അനുവാദമില്ല. അഭിപ്രായം പറഞ്ഞാല്‍ ചിലപ്പോള്‍ രാജ്യദ്രോഹിയാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം രാത്രിയും പകലും സ്വതന്ത്രമായി നടക്കുന്നതിനു പോലും കഴിയാത്ത കാലത്ത് സ്വാതന്ത്ര്യം പൂര്‍ണമാണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സോഷ്യോ വാസുവിനെ ആദരിച്ചു. പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍ അധ്യക്ഷനായി. ഡോ. കെ.എസ്. മാധവന്‍, രാഹുല്‍ രമേഷ്, ചന്ദ്രശേഖരന്‍ തിക്കോടി, ഡോ. പി. ശിവദാസന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. യു.ജി.സി. നെറ്റ് വിജയികളായ തഷ്‌റീഫ സരിന്‍, കെ.ഇ. ഷംന എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top