
ഇന്ത്യയെ അടുത്ത 5 വര്‍ഷത്തേക്ക് ആര് നയിക്കുമെന്ന ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജൂണ്‍ നാല് ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ 543 മണ്ഡലങ്ങളിലേയും ജനഹിതങ്ങളുടെ കണക്കുകള്‍ പുറത്ത് വന്ന് തുടങ്ങും. പത്തര ലക്ഷം സ്റ്റേഷനുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ വോട്ടെടുപ്പ് പ്രക്രിയയാണ് 2024 ല്‍ പൂര്‍ത്തീകരിച്ചത്. രാവിലെ എട്ട് മുതലാണ് രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലേയും ആന്ധപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാന നിയമസഭകളിലേക്കും നടന്ന വോട്ടെടുപ്പിന്റെയും മറ്റു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളായിരിക്കും പരിഗണിക്കുക. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
64.2 കോടി പേര്‍ വോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. 64.2 കോടി പേര്‍ വോട്ട് ചെയ്തു. ഇതില്‍ 31. 2 കോടി പേര്‍ സ്ത്രീകളാണ്. ഇത് ലോകറെക്കോര്‍ഡാണെന്നും കമ്മീഷന്‍ അറിയിച്ചു.
ഏപ്രില്‍ 19-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് മുതല്‍ പോളിങ് ശതമാനത്തില്‍ പ്രകടമായ ഇടിവ്, ഇത്തവണ ആര്‍ക്കും അനുകൂലതരംഗം ഇല്ലെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. എന്നാല്‍ മോദിക്കനുകൂലമായ തരംഗമുണ്ടെന്ന പ്രവചനങ്ങളാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നടത്തുന്നത്. 295 സീറ്റുകളിലധികം നേടി അധികാരത്തിലെത്താനാകുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ അവസാനഘട്ട വിലയിരുത്തല്‍.
ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്കിടെ നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം ഞായറാഴ്ച പുറത്തുവന്നിരുന്നു. ഈ രണ്ട് സംസ്ഥാന നിയമസഭകളുടെയും കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു വോട്ടെണ്ണല്‍ രണ്ട് ദിനം നേരത്തെയാക്കിയത്. അരുണാചലില്‍ ബിജെപിയും സിക്കിമില്‍ എസ്‌കെഎമ്മും അധികാരം നിലനിര്‍ത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



