പ്രവാസികള്‍ക്കുള്ള ഓണ്‍ലൈന്‍ ഡോക്ടര്‍ സേവനം വിപുലമാക്കും: സജീവമായി ഇടപെട്ട് നോര്‍ക്ക

ഡോക്ടര്‍മാരുടെ സേവനം ഓണ്‍ലൈനില്‍ ലഭ്യമാകുന്ന നോര്‍ക്ക വെബ് സൈറ്റിലൂടെ വെള്ളിയാഴ്ച നിരവധി പ്രവാസികള്‍ ഡോക്ടര്‍മാരുമായി കൂടികാഴ്ച നടത്തുകയും വീഡിയോ കോണ്‍ഫറന്‍സിന് സമയം നിശ്ചയിക്കുകയും ചെയ്തു. വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെയും ടെലഫോണിലൂടെയും രോഗവിവരം പങ്ക് വയ്ക്കുന്നതിനും മറ്റ് അടിയന്തര പ്രശ്നങ്ങള്‍ അറിയിക്കുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ഐ.എം.എ, quicdr എന്നിവയുമായി സഹകരിച്ച് നോര്‍ക്ക നടപ്പാക്കുന്ന ഈ ഓണ്‍ലൈന്‍ പദ്ധതിയില്‍ വിവിധ വിഭാഗങ്ങളിലെ ആയിരത്തോളം ഡോക്ടര്‍മാര്‍ പങ്കാളികളാണ്. അസുഖവിവരങ്ങള്‍ക്ക് പുറമേ പ്രവാസികള്‍ക്ക് നാട്ടിലോ മറുനാട്ടിലോ ഉള്ള മറ്റ് പ്രശ്നങ്ങള്‍ പങ്ക് വയ്ക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

www.norkaroots.org വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ പ്രശ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിന് പ്രത്യേക ഇടമുണ്ട്. അതില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ പങ്ക് വെയ്ക്കാം. ഡോക്ടര്‍ ഓണ്‍ലൈന്‍ എന്നതിന്റെ താഴെയുള്ള ബട്ടനില്‍ അമര്‍ത്തിയാല്‍ ഡോക്ടറുമായി ഓണ്‍ലൈന്‍ അപ്പോയ്മെന്റ് നിശ്ചയിക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കും. ഹലോ ഡോക്ടര്‍ എന്ന തലക്കെട്ടിന് താഴെയുള്ള ബട്ടന്‍ അമര്‍ത്തിയാല്‍ ടെലഫോണില്‍ ലഭിക്കുന്ന വിവിധ വിഭാഗം ഡോക്ടര്‍മാരുടെ പേരുവിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയാണ് ഫോണിലൂടെ രോഗവിവരം പങ്ക് വെയ്ക്കാനാകുന്നത്.

ഇന്ന് 150 ല്‍പ്പരം പേര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടര്‍മാരുമായി സംവദിച്ചു. വ്യക്തികളുടെ സൗകര്യാര്‍ത്ഥം സമയം മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ലഭ്യമാക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും നോര്‍ക്ക അറിയിച്ചു.

Share news
error: Content is protected !!
Scroll to Top