ഓൺലൈൻ തട്ടിപ്പ്:  യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ ജോലി നൽകുന്ന ഏജൻസിയെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ മുഹമ്മദ് മിഥിലാജ് തട്ടിയ കേസിൽ യുവാവിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ചക്കിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മിഥിലാജിനെ(21)യാണ് മണ്ണാർക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ആമസോൺ പാർട്ട് ടൈം പ്രൊമോഷൻ വർക്കിലൂടെ ഇൻ വെസ്റ്റ്മെന്റ് ചെയ്താൽ വൻ ലാഭംകിട്ടുമെന്ന് വാഗ്ദാനം നൽകി, വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളിലൂടെ മെസേജുകൾ അയച്ച് വിശ്വസിപ്പിച്ച് ആളൂർ മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടിൽ ഹരീഷ് രവീന്ദ്രനാഥിനെ(38)യാണ് തട്ടിപ്പിനിരയാക്കിയത്.

2024 ജനുവരി 12 മുതൽ 17 വരെ 11,80,933 രൂപയാണ് മിഥിലാജ് ബാങ്ക് അക്കൗണ്ട് മുഖേന തട്ടിയത്. നിക്ഷേപവും ലാഭവിഹിതവും തിരികെ നൽകാത്തതിനെ തുടർന്ന് നൽകിയ പരാതിയിലാണ് തൃശൂർ റൂറൽ സൈബർ പൊലീസ് കേസെടുത്തത്.

പ്രതി 15 പേരെക്കൊണ്ട് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുപ്പിച്ച് സൈബർ തട്ടിപ്പുകൾ നടത്തിയതായും കണ്ടെത്തിയിരുന്നു. ഇതോടെയാണ് മുഹമ്മദ് മിഥിലാജിനെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ എൻസിആർപി ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർടെൽ പ്രകാരം ചെന്നൈ സൗത്തിലും വെസ്റ്റ് ബംഗാൾ പാർക്ക് സ്ട്രീറ്റിലും പരാതികളുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top