ഓൺലൈൻ തട്ടിപ്പ്; ബാങ്ക് അക്കൗണ്ടുകൾ വാടകക്കെടുത്ത് നൽകിയയാൾ അറസ്റ്റിൽ

തേഞ്ഞിപ്പലം : ഓൺലൈൻ തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകൾ വാടകക്കെടുത്ത് നൽകിയ യുവാവിനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂർ ചെറുപ്പു തച്ചിലേരി വീട്ടിൽ മുഹമ്മദ് താഹ (24)ആണ് അറസ്റ്റിലായത്. ചേലേമ്പ്ര സ്വദേശിയുടെ 69 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.

വിവിധ ആപ്പുകൾവഴി മുംബൈയിലെ ഒരു കമ്പനിയിൽ ഓഹരി നൽകി ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് 20 അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയ ത്. ഇതിൽ 25 ലക്ഷം രൂപ കൈമാറിയത് താഹ സംഘടിപ്പിച്ചുകൊടുത്ത വിവിധ അക്കൗണ്ടുകളിലേക്കാണ്. ബാക്കിയുള്ളത് കേരളത്തിനുപുറത്താണ്.

പണം അതിവേഗം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നതിനാൽ പ്രതികളെ കണ്ടെത്തുന്നത് ഏറെ ദുഷ്കരമാണ്. വിദ്യാർഥികളടക്കമുള്ള വരുടേതാണ്  ബാങ്ക് അക്കൗണ്ട്. പൊലീസ് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top