
കോഴിക്കോട് : ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിൽനിന്ന് 45.4 ലക്ഷം രൂപ കവർന്നതായി പരാതി. മാവൂർ സ്വദേശിയായ 32കാരനിൽ നിന്നാണ് പണം തട്ടിയത്. കോഴിക്കോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഡിസംബർ ഒന്നുമുതൽ ജനുവരി 12 വരെയുള്ള ദിവസങ്ങൾക്കിടെയാണ് തട്ടിപ്പ് നടന്നത്. ദിനേഷ് സിങ്, ഗുർറാം മാധവി എന്നിവർ അഡ്‌മിന്മാരായ എഫ്49 സ്റ്റോക്ക് മാർക്കറ്റ് സ്ട്രാറ്റജി എക്സ് ചേഞ്ച് ഗ്രൂപ്പ് എന്ന വാട്‌സാപ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ വിക്ടറി വാൻഗാർഡ്സ് 02 ടീം എന്ന മറ്റൊരു വാട്‌സാപ് ഗ്രൂപ്പിലും ഉൾപ്പെടുത്തി. പിന്നീട് ഓൺലൈൻ ലിങ്ക് അയച്ചുനൽകി സാൻഡ്‌സ് ഐഎൻവി എന്ന മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യിപ്പിച്ചു.
ഷെയർ മാർക്കറ്റിലൂടെ കൂടുതൽ ലാഭമുണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴ് ഇടപാടു കളിലൂടെ 33 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തു. പിന്നീട് സഹോദരൻ്റെ അക്കൗണ്ടിൽ നിന്ന് എട്ട് ഇടപാടുകളിലൂടെ 12.4 ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



