ഓണ്‍ലൈന്‍ തട്ടിപ്പ് : 2 പേര്‍ അറസ്റ്റില്‍

പാലക്കാട് : വാട്ട്‌സാപ്പിലൂടെ ട്രേഡിങ് നടത്താമെന്ന് പ്രലോഭിപ്പിച്ച് 22,50,000 രൂപ തട്ടിയെടുത്ത കേസില്‍ ബേപ്പൂര്‍ സ്വദേശി കള്‍ അറസ്റ്റില്‍. നോര്‍ത്ത് ബേപ്പൂര്‍ നിലംപറമ്പ് വീട്ടില്‍ ടി പി സുഹാസ് (26), മീഞ്ചന്ത റോഡില്‍ കരിമ്പാലകത്ത് മു ഹമ്മദ് ഷിനാസ് ഷാമോന്‍ (21) എന്നിവരാണ് പിടിയിലാ യത്.

വലിയ ലാഭം വാഗ്ദാനം ചെയ്ത് കൊടുന്തിരപ്പുള്ളി സ്വ ദേശിയില്‍നിന്ന് ഓണ്‍ലൈ നായാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട്ടുനിന്നാണ് പ്രതി കളെ പിടികൂടിയത്. കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയി ക്കുന്നതായും അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top