പൊലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍

തിരൂര്‍: മണല്‍കടത്ത് തടഞ്ഞ പൊലി സുകാരെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍ പുറ ത്തുര്‍ പടിഞ്ഞാറെക്കരയിലെ കോയസന്റകത്ത് ഷാഹുല്‍ ഹമീ ദ് (33), മുഹമ്മദ് ഇക്ബാല്‍ (27) എന്നിവരെയാണ് തിരൂര്‍ പൊലി സ് അറസ്റ്റുചെയ്തത്. മെയ് 12നായി രുന്നു കേസിനാസ്പദമായ സംഭ വം.

അനധികൃതമായി മണല്‍കട ത്തുകയായിരുന്ന ലോറി തിരൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനീഷ് കുമാറൂം അരുണും ചേര്‍ന്ന് വെട്ടം വാക്കാടുനിന്ന് പിടികൂടുകയായിരുന്നു. ലോറി ഡ്രൈവര്‍ ഇക്ബാലിനെ കസ്റ്റഡി യിലെടുത്തു ഇതിനിടെ സഹോ ദരന്‍ ഷാഹുല്‍ഹമീദ് മോട്ടോര്‍ ബൈക്കില്‍ സ്ഥലത്തെത്തി ഹെല്‍മെറ്റ് കൊണ്ട് ധനീഷ് കുമാറിന്റെ തലക്കടിക്കുക യും മര്‍ദിക്കുകയും ചെയ്തു.

ഇതുതടഞ്ഞ അരുണിനേയും ആക്രമിച്ച് പ്രതിയായ ഇക്ബാലിനെ കട ത്തിക്കൊണ്ടുപോകു കയായിരുന്നു. തുടര്‍ കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു. ഇതിനിടെ പ്രതികള്‍ തിരൂര്‍ സ്റ്റേഷനില്‍ കീഴ ടങ്ങി. പ്രതികളെ തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാ ന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top