ചെറിയുള്ളിക്കും വെളുത്തുള്ളിക്കും വില കുതിക്കുന്നു

സംസ്ഥാനത്ത് ചെറിയുള്ളിക്കും വെളുത്തുള്ളിക്കും വില വര്‍ധിക്കുന്നു. ചെറിയുള്ളയുടെ വില ഒരുകിലോയ്ക്ക് 100 രൂപ കടന്നു. വെളുത്തുള്ളിവില കിലോയ്ക്ക് 200 രൂപയായി.

ചെറുകിട കച്ചവടക്കാര്‍ ചെറിയുള്ളിക്ക് 120 രൂപവരെ ഈടാക്കിയാണ് വില്‍പ്പന നടത്തുന്നതെന്നാണ് വിവരം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഉള്ളിയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.

ഉള്ളി കൃഷി ചെയ്തിരുന്ന പ്രദേശങ്ങളില്‍ മഴ നാശം വിതച്ചതും വിലവര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അതെസമയം വന്‍കിട കച്ചവടക്കാര്‍ സാധനം പൂഴ്ത്തിവെക്കുന്നതായും ഇത് വില വര്‍ധനവിന് ഇടയാക്കുന്നതായും കച്ചവടക്കാര്‍ പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top