കൊച്ചി:ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. അലങ്കരിച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനം അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
പുഷ്പങ്ങളും ഇലകളും വെച്ച് വാഹനങ്ങള്‍ അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബോര്‍ഡ് വെച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.
അടുത്തമാസം മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കാനിരിക്കെയാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവുണ്ടായിരിക്കുന്നത്.




