ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തി കേസ്;5 പ്രതികളും കുറ്റക്കാര്‍

ദില്ലി:മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് ഡല്‍ഹി സാകേത് കോടതി. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി, അജയ് കുമാര്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രതികളുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

പ്രതികള്‍ക്കെതിരായ കൊലപാതകം ഉള്‍പ്പെടെയുള്ള എല്ലാ കുറ്റങ്ങളും തെളിയിക്കാന്‍ കഴിഞ്ഞതായി കോടതി വ്യക്തമാക്കി.

ഒക്ടോബര്‍ 26 മുതലായിരിക്കും ഇതുസംബന്ധിച്ച കോടതി നടപടികള്‍ ആരംഭിക്കുക.

2008 സെപ്റ്റംബര്‍ 30 നാണ് ഡല്‍ഹിയിലെ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ഹെഡ്‌ലൈന്‍ ടുഡേ എന്ന ചാനലിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് നിഗമനം. എന്നാല്‍ മൃതദേഹ പരിശോധനയിലാണ് തലയ്ക്ക് വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്.

സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് കേസിലെ പ്രതികളെ പോലീസ് പിടികൂടിയത്. ഡല്‍ഹിയില്‍ കോള്‍ സെന്ററിലെ ജീവനക്കാരിയായ ജിഗിഷ ഷോഷ് 2009ല്‍ കൊലപ്പെടുത്തിയ കേസില്‍ നടത്തിയ അന്വേഷണത്തില്‍ രവി കപൂര്‍, അമിത് ശുക്ല എന്നിവര്‍ പടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് 2008 ലല്‍ സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതികള്‍ വെളിപ്പെടുത്തിയത്.

ഓടുന്ന കാറില്‍ നിന്നാണ് പ്രതികള്‍ സൗമ്യക്ക് നേരെ വെടിയുതിര്‍ത്തതെന്നും കവര്‍ച്ച ലക്ഷ്യമിട്ടാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top