HIGHLIGHTS : One-time regular supplementary examination
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. (CBCSS – PG – 2019 – സ്‌കീം – 2021 – പ്രവേശനം) സെപ്റ്റംബർ 2025, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. (CBCSS – SDE – 2019 – സ്‌കീം – 2020 – പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഏഴിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
അഞ്ചാം സെമസ്റ്റർ എം.സി.എ. ( 2018 സ്‌കീം – 2018, 2019 പ്രവേശനം ) ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ജനുവരി 15 വരെയും 200 രൂപ പിഴയോടെ ജനുവരി 19 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ( 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 13 വരെയും 200 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 05 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ( 2023, 2024, 2025 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 200 രൂപ പിഴയോടെ 22 വ രെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 12 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ ബി.എഡ്. ( 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 28 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 02 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 12 മുതൽ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകൾ / സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിലെ – മൂന്നാം സെമസ്റ്റർ എം.ബി.എ. ഫുൾ ടൈം ആന്റ് പാർട്ട് ടൈം, എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ്, ഇന്റർനാഷണൽ ഫിനാൻസ് ( CUCSS – 2021 മുതൽ 2024 വരെ പ്രവേശനം ) ജനുവരി 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 27-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം ഒന്നും മൂന്നും സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, ഒന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പ്രൊഫ. അനിൽ സി. മാത്തൂർ പ്രഭാഷണം നടത്തും
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പും ഫിസിക്സ് പഠനവകുപ്പും ചേർന്ന് ജനുവരി ആറിന് ആര്യഭട്ടാ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഐ.എസ്.ആർ.ഒ. – സ്പേസ് അപ്ലികേഷൻ സെന്റർ മുൻ ഗ്രൂപ്പ് ഡയറക്ടർ പ്രൊഫ. അനിൽ സി. മാത്തൂർ മുഖ്യപ്രഭാഷണം നടത്തും. ‘ബഹിരാകാശ സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ്പ് അവസരങ്ങൾ, ഉയർന്നുവരുന്ന ബഹിരാകാശ ആവാസവ്യവസ്ഥയിൽ ശാസ്ത്ര വിദ്യാഥികളുടെ പങ്ക്’ എന്ന വിഷയത്തിലാണ് പ്രഭാഷണം. ഐ.എസ്.ആർ.ഒ-യുടെ മുതിർന്ന മുൻ ഉദ്യോഗസ്ഥർ, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധികൾ, വ്യവസായ – മാനേജ്മെന്റ് വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തോടെ പാനൽ ചർച്ചയും നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


