തൊടുപുഴയില്‍ തോട്ടത്തില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ച് ഒരാള്‍ വെന്തുമരിച്ചു

HIGHLIGHTS : One person burnt to death after car parked in garden catches fire in Thodupuzha

തൊടുപുഴ: പെരുമാങ്കണ്ടത്ത് റബര്‍ തോട്ടത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ആള്‍ വെന്തുമരിച്ചു. റിട്ട. ബാങ്ക് ജീവനക്കാരന്‍ സിബിയാണ് മരിച്ചത്. വീട്ടില്‍ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതില്‍ വ്യക്തതയില്ല.

ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

sameeksha-malabarinews

കാര്‍ സിബിയുടേത് തന്നെയെന്ന് ബന്ധു റോയ് തിരിച്ചറിഞ്ഞു. സിബിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളില്ലെന്നും കാര്‍ കത്തിയുള്ള അപകടമാകാമെന്ന് സംശയിക്കുന്നുവെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!