HIGHLIGHTS : KSRTC will be completely computerized within three months: Ganesh Kumar
കെ.എസ്.ആര്‍.ടി.സിയെ മുഴുവനായും മൂന്ന് മാസത്തിനകം കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റത്തിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍. കെ എല്‍ എഫ് വേദിയില്‍ ദീപക് ധര്‍മ്മടവുമായി പൊതുഗതാഗതവുമായി ബന്ധപ്പെട്ട സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ആപ്പുകള്‍ വഴി വിവരങ്ങളെത്തിക്കാനുമുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ട്രെയിന്‍ ആപ്പുകള്‍ക്ക് സമാനമായി ബസ്സുകളുടെ സഞ്ചാര പുരോഗതി അറിയിക്കുന്ന ആപ്പിന്റെ ജോലികള്‍ അണിയറയില്‍ ഒരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു.
മന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ മുഴുവന്‍ സിനിമാ തീയറ്ററുകളും എയര്‍ കണ്ടിഷന്‍ ചെയ്യിപ്പിച്ച വ്യക്തിയാണ് താനെന്നും ഇനി കെ.എസ്.ആര്‍.ടി.സിസൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ എയര്‍ കണ്ടിഷന്‍ ചെയ്ത് നിലവിലെ ചാര്‍ജ് തന്നെ ഈടാക്കി സാധാരണക്കാര്‍ക്ക് സുഖമമായ യാത്രാ സംവിധാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കെ എസ് ആര്‍ ടി സി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പും ശേഷവും തൊഴിലാളികളോടാണ് കൂടുതല്‍ സ്‌നേഹം. സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരോടൊപ്പം നിലകൊള്ളാനുമാണ് താല്പര്യം അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ വ്യത്യാസമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുടങ്ങിയിരുന്ന ശമ്പളം കൃത്യ സമയത്ത് നല്‍കി മുന്നോട്ട് പോവാന്‍ സാധിച്ചിട്ടുണ്ട്. ഒന്നാം തീയതി തന്നെ ശമ്പള വിതരണം നടക്കുന്ന കാലം വിദൂരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നുനടക്കുന്ന കാലം വിദൂരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ പോവുന്നുണ്ട് എന്നത് പ്രധാനപെട്ട വിഷയമാണ്. ഒരുമാസം 60 കോടി നഷ്ടത്തിലായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 9 കോടി എന്ന നിലയിലേക്ക് കുറച്ച് കൊണ്ടുവരാന്‍ സാധിച്ചത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ സര്‍വീസിനെ സംരക്ഷിക്കേണ്ട കടമ സര്‍ക്കാരിനുണ്ട്. ആയതിനാല്‍ കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വലിയ രീതിയില്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു