പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാലു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാലു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ പട്ടിക്കാട് സ്വദേശി അലീന (14) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. വെളുപ്പിന് 12.37-ന് മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൂന്നു പേര്‍ ചികില്‍സയില്‍ തുടരുകയാണ്. ആന്‍ ഗ്രേയ്‌സ് (15), എറിന്‍ (16), നിമ (11) എന്നിവര്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.

ബഹളംവെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രക്ഷയ്ക്കെത്തിയത്. ഇവര്‍ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതില്‍ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top