തിരുവനന്തപുരം:വിഷുകൈനീട്ടമായി ഒരു ഗഡുകൂടി ക്ഷേമപെന്‍ഷന്‍ അനുവദിച്ചു. ഏപ്രില്‍മാസത്തെ പെന്‍ഷനാണ് വിഷുവിന് മുന്‍പ് വിതരണം ചെയ്യുക. ഇതിനുവേണ്ടി 820 കോടി രൂപ അനുവധിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
അടുത്ത ആഴ്ചമുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും.
ബാങ്ക് അക്കൗണ്ടുവഴി 26 ലക്ഷം പേര്‍ക്കാണ് തുക എത്തുക. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ വീട്ടിലെത്തി കൈമാറും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




