ഐഎസ് കേസില്‍ ഒരു പ്രവാസി മലയാളി അറസ്റ്റില്‍

പിടിയിലായത് ഖത്തറില്‍ നിന്നും കൊച്ചിയിലെത്തിയപ്പോള്‍

കൊച്ചി ഐഎസ് കേസില്‍  പ്രതി ചേര്‍ത്ത കൊല്ലം സ്വദേശി ഫൈസലിനെ കൊച്ചി വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. ഖത്തറില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് അറസ്റ്റ് നടന്നത്.

ഖത്തറില്‍ നിന്നും ഇയാളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന ഇയാള്‍ നാട്ടിലെത്തുകയായിരുന്നു. കൊല്ലം ചവറ സ്വദേശിയാണ് ഫൈസല്‍.

കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. ഐഎസുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പേരെയാണ് ഇപ്പോള്‍ എന്‍ഐഎ പ്രതിചേര്‍ത്തിരിക്കുന്നത്.

Related Articles