പൊന്നാനിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം;രണ്ടു പേര്‍ മരിച്ചു; 6 പേര്‍ക്ക് പരിക്ക്

പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഹെഡ് നഴ്‌സ് ആയി ജോലി ചെയ്ത് വിരമിച്ച കടവനാട് സ്വദേശി തണ്ടലത്ത് രാധാഭായ്, തണ്ടലത്ത് മോഹനന്റെ ഭാര്യ സുഷ (നഴ്‌സ്, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി) എന്നിവരാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലും ചാവക്കാട് ഹയാത്ത് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു. നാളെ കാലത്ത് പൊന്നാനി ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പുകിയിരുത്തി സ്‌കൂള്‍ പടിയിലാണ് അപകടം ഉണ്ടായത്.

പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും വെളിയംകോട്,ചാവക്കാട് ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top