HIGHLIGHTS : One died due to landslide during construction of drinking water project at Wayanad Pulpally

കബനിതീരത്ത് സീതാമൗണ്ടില്‍ കുടിവെള്ള പദ്ധതി നിര്‍മ്മാണത്തിനിടെ മണ്ണെടുക്കുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്. കൂടെയുണ്ടായ പ്രകാശിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മണ്ണിനടിയില്‍പ്പെട്ട് പരുക്കേറ്റ പ്രകാശിനെ പുല്‍പ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. തമിഴ്നാട് സ്വദേശികളായ അഞ്ച് പേരാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തിരുന്നത്. പത്തടി ഉയരത്തിലുള്ള ഒരു മണ്‍തിട്ടയാണ് ഇടിഞ്ഞുവീണത്.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക