കരിപ്പൂരില്‍ 1008 ഗ്രാം സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 62 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കരിപ്പൂര്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ യാത്രക്കാരനായ മലപ്പുറം കുറ്റൂര്‍ സ്വദേശി ഫാറൂഖ് (47) അറസ്റ്റിലായി.

ഇയാളില്‍ നിന്ന് 1008 ഗ്രാം സ്വര്‍ണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്. സ്വര്‍ണ്ണം കാപ്‌സ്യൂളുകളുടെ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചനിലയിലായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top