Section

malabari-logo-mobile

‘മോഷ്ടിക്കാന്‍ ഇഷ്ടം ബുള്ളറ്റ്’ പത്താം ക്ലാസുകാരനുള്‍പ്പെടെ താനൂര്‍ പോലീസിന്റെ പിടിയില്‍

HIGHLIGHTS : താനൂര്‍: ചെത്തി നടക്കാന്‍ ബൈക്കുകളും ബുള്ളറ്റും മോഷണം നടത്തിയ കൗമാരക്കാരെ താനൂര്‍ പോലീസ് പിടികൂടി. നേരത്തെ താനൂര്‍ പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്...

താനൂര്‍: ചെത്തി നടക്കാന്‍ ബൈക്കുകളും ബുള്ളറ്റും മോഷണം നടത്തിയ കൗമാരക്കാരെ താനൂര്‍ പോലീസ് പിടികൂടി. നേരത്തെ താനൂര്‍ പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് ഒഴുര്‍ കൂട്യമാക്കാനാകത്ത് ഷാജഹാന്റെ മകനായ മുഹമ്മദ് യാസിര്‍ (19)ഉം, പത്താം ക്ലാസ്സ് വിദ്യാര്‍ഥിയും ചേര്‍ന്നാണ് ബുള്ളറ്റുകളും ബൈക്കുകളും മോഷ്ടിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
മോഷ്ടിച്ച ഒരു ബൈക്കിന് താനൂരില്‍ നിന്നും നമ്പര്‍ പ്ലേറ്റ് മാറ്റിയതായും തിരൂരില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചാവി ഇല്ലാതെ സ്റ്റാര്‍ട്ട് ആക്കുന്ന വിധം പഠിച്ച ശേഷം ബൈക്ക് മോഷ്ടിക്കുകയും ഉടനെതന്നെ നമ്പര്‍ മാറ്റി ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കി വില്‍പ്പന നടത്തുന്നതിനായി ഒളിപ്പിച്ചു വെക്കുകയുമായിരുന്നു മോഷ്ടാക്കളുടെ പതിവ് . സ്‌കൂളില്‍ പോകാനും ടൂര്‍ പോകാനും മോഷ്ടിച്ച ബൈക്ക് നമ്പര്‍ മാറ്റി ഉപയോഗിച്ച് വന്നിരുന്നു. മോഷ്ടാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

താനൂരിന്റെ പരിസരങ്ങളില്‍ തുടരെ തുടരെ മോഷണം നടത്തി പോലീസിനെ കബളിപ്പിച്ചു നടന്ന വിരുതന്‍മാരെയാണ് താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടട് ശ്രീജിത്ത് എന്‍, സീനിയര്‍ സി പി ഒ സലേഷ്, സബറുദ്ധീന്‍, കൃഷ്ണപ്രസാദ്, നവീന്‍ബാബു, പങ്കജ് എന്നിവരടങ്ങിയ അന്വേഷണ സംഘത്തിന്റെ പിടിയിലായത് .

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!